Friday August 7th, 2020 - 1:11:am

കള്ളപ്പണം വെളുപ്പിച്ചു; സ്വകാര്യ കമ്പനിയുടെ ബാങ്ക് ലോക്കറില്‍ ഏഴരക്കോടിയുടെ പുതിയ നോട്ടുകള്‍

NewsDesk
കള്ളപ്പണം വെളുപ്പിച്ചു; സ്വകാര്യ കമ്പനിയുടെ ബാങ്ക് ലോക്കറില്‍ ഏഴരക്കോടിയുടെ പുതിയ നോട്ടുകള്‍

പുണെ: ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ പുണെയിലെ സ്വകാര്യ കമ്പനിയുടെ ബാങ്കുലോക്കറില്‍നിന്ന് 7.5 കോടിയുടെ 2000 രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പാര്‍വതി ശാഖയില്‍ നിന്നാണ് 15 ലോക്കറുകളില്‍ സൂക്ഷിച്ച 10 കോടി രൂപ പിടികൂടിയത്. പിടിച്ചെടുത്തവയില്‍ ശേഷിച്ചവ 100 രൂപ നോട്ടുകളാണ്.

കള്ളപ്പണം വെളുപ്പിച്ചശേഷം നോട്ടുകള്‍ ലോക്കറില്‍ സൂക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഹൂസ്റ്റണ്‍കേന്ദ്രമായുള്ള മള്‍ട്ടിനാഷണല്‍ കമ്പനിയുടെതാണ് ബാങ്ക് ലോക്കറുകള്‍. കമ്പനിയുടെ ഏഷ്യന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് പുണെയിലാണ്.

കമ്പനി കുറെക്കാലമായി കറന്റ് അക്കൗണ്ട് നടത്തുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ബ്രാഞ്ചില്‍ ആദായനികുതി വകുപ്പ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പണം കണ്ടെത്തിയത്.

പഴയനോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിനുശേഷം കമ്പനിയുടെ ലോക്കര്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ തുടങ്ങിയതാണ് സംശയത്തിനുകാരണം.

Read more topics: money, locker, Bank, Maharashtra, Pune
English summary
I-T officials unearth Rs 10 crore unaccounted money from lockers of Bank of Maharashtra in Pune
topbanner

More News from this section

Subscribe by Email