മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം. സിപിഎമ്മിന്റെ ഏക എംഎല്‍എ വിനോദ് നിക്കോളെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാല്‍ഘര്‍ ജില്ലയിലെ ദഹാനു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് വിനോദ് നിക്കോളെ.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
നേരത്തെ, മഹാരാഷ്ട്രയില്‍ റിസോര്‍ട്ട് നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ കാലുമാറില്ലെന്ന് ഉറപ്പുള്ള ഏക എംഎല്‍എ എന്ന തരത്തില്‍ നിക്കോളെയെക്കുറിച്ച് വാര്‍ത്തകള്‍ നിറഞ്ഞിരുന്നു.
ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ നടക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് ഉദ്ദവിന്റെ സത്യപ്രതിജ്ഞ. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ നടക്കും. കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാട്ടും എന്‍സിപിയുടെ ജയന്ത് പാട്ടീലും ഉപമുഖ്യമന്ത്രിമാരാകും. ഇവരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.