Friday February 28th, 2020 - 2:47:pm
topbanner

ഉത്തരാഖണ്ഡില്‍ പശു സംരക്ഷണത്തിനായി പ്രത്യേക പോലീസ് സംഘം

Jikku Joseph
ഉത്തരാഖണ്ഡില്‍ പശു സംരക്ഷണത്തിനായി പ്രത്യേക പോലീസ് സംഘം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പശു സംരക്ഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിക്കുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് പശു സംരക്ഷണത്തിന് പോലീസുകാരെ നിയോഗിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുമോണ്‍, ഗാര്‍വാള്‍ ഡിവിഷനുകളിലായി നിയോഗിക്കുന്ന സംഘത്തില്‍ 11 പോലീസുകാരെയാണ് നിയമിക്കുന്നത്. ഹരിദ്വാറിലെ കത്താര്‍പൂര്‍ ഗ്രാമം പശു തീര്‍ത്ഥാടന കേന്ദ്രമായി വികസിപ്പിക്കണമെന്ന് നേരത്തെ ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു.

പശുവിനെ കൊല്ലുന്നതിനെതിരെ സമരം ചെയ്ത് ജീവന്‍ വെടിഞ്ഞ ഹിന്ദുക്കളുടെ നാടാണിതെന്നും ഇവരുടെ സ്മരണയ്ക്കായി പശു തീര്‍ഥാടന കേന്ദ്രം സ്ഥാപിക്കണമെന്നുമാണ് ആര്‍.എസ്.എസ് ആവശ്യം ഉന്നയിച്ചത്. ഡെറാഡൂണില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് കത്തര്‍പൂര്‍ ഗ്രാമം. ഇവിടെ പശു സംരക്ഷണ സ്മാരകം നിലവിലുണ്ട്.

English summary
cow protection new police team in uthrakhand
topbanner

More News from this section

Subscribe by Email