ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളുടെ വേനലവധി പുനഃക്രമീകരിച്ചു. മേയ് 11 മുതല്‍ ജൂണ്‍ 30 വരെയാണ് വേനലവധി.അവധിക്കാലത്ത് പഠനസംബന്ധമായ യാതൊരു കാര്യങ്ങള്‍ക്കും കുട്ടികളെ വിളിപ്പിക്കരുതെന്ന് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 23നാണ് ഡല്‍ഹിയില്‍ സ്കൂളുകള്‍ അടച്ചത്. കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയപ്പോള്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലാകുകയായിരുന്നു.