Wednesday April 8th, 2020 - 1:34:am
topbanner

ഡല്‍ഹിയില്‍ ഡോക്ടര്‍ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു

suji
ഡല്‍ഹിയില്‍ ഡോക്ടര്‍ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു

വടക്ക്കിഴക്കന്‍ ഡല്‍ഹിയിലെ മൊഹല്ലാ ക്ലിനിക്കിലെ ഡോക്ടര്‍ക്കും ഭാര്യക്കും മകള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 12 നും 18 നും ഇടയില്‍ മൗജ്പൂരിലെ ക്ലിനിക്കില്‍പോയ വര്‍ ക്വാറന്റൈനില്‍ ഇരിക്കാനും കൊവിഡ് 19 ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.ഡോക്ടര്‍ വിദേശ യാത്രനടത്തിയിട്ടുണ്ടോ അതോ വിദേശത്ത് പോയിവന്ന ആരുമായെങ്കിലും ബന്ധമുണ്ടോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാണ് മൊഹല്ല ക്ലിനിക്കുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തലസ്ഥാനത്ത് അഞ്ച് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബുധനാഴ്ച പറഞ്ഞിരുന്നു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് ആരംഭിച്ചത്.

 

Read more topics: covid ,delhi doctor , family
English summary
covid delhi doctor and family tested positive
topbanner

More News from this section

Subscribe by Email