Tuesday July 14th, 2020 - 5:52:am

ഇന്ത്യയിലെ 30 ശതമാനം ജില്ലകളിലും വൈറസ് ബാധ സ്ഥിരീകരിച്ചു ; രോഗം സ്ഥിരീകരിച്ചവരുടെ തോതില്‍ വന്‍ വര്‍ദ്ധന

suji
ഇന്ത്യയിലെ 30 ശതമാനം ജില്ലകളിലും വൈറസ് ബാധ സ്ഥിരീകരിച്ചു ; രോഗം സ്ഥിരീകരിച്ചവരുടെ തോതില്‍ വന്‍ വര്‍ദ്ധന

ഇന്ത്യയിലെ 30 ശതമാനം ജില്ലകളിലും വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് കണക്ക്. ആകെയുള്ള 720 ജില്ലകളില്‍ 211 ജില്ലകളിലും കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

24 മണിക്കൂറിനിടെ രാജ്യത്ത് 601 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇത് ഏറ്റവും ഉയര്‍ന്നതാണ്. മഹാരാഷ്ട്ര, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2902 ആയി.

എന്നാല്‍ ഈ കണക്കുകളിലുള്ളതിനേക്കാള്‍ കൂടുതല്‍ ജില്ലകളിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ടെന്നാണ് നിഗമനം. പക്ഷെ 1965 പോസിറ്റീവ് കേസുകളുടെ കണക്കുകള്‍ മാത്രമേ ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തിയിട്ടുള്ളൂ.

 

English summary
coronavirus in more districts report
topbanner

More News from this section

Subscribe by Email