Thursday August 6th, 2020 - 6:23:pm

രാജ്യത്ത് കൊവിഡ് 19 ല്‍ മരിച്ചവരുടെ എണ്ണം പത്തായി

suji
രാജ്യത്ത് കൊവിഡ് 19 ല്‍ മരിച്ചവരുടെ എണ്ണം പത്തായി

രാജ്യത്ത് കൊവിഡ് 19 ല്‍ മരിച്ചവരുടെ എണ്ണം പത്തായി. ഹിമാചല്‍ പ്രദേശിലും പശ്ചിമബംഗാളിലും ഓരോ മരണം തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ മഹാരാഷ്ട്ര (3), ബിഹാര്‍, ദല്‍ഹി, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും കൊവിഡ് 19 ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ മരിച്ച ഫിലിപ്പൈന്‍ സ്വദേശിയ്ക്ക് ആദ്യം കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവായിരുന്നെങ്കിലും പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം രാജ്യത്ത് കൂടുതല്‍ കൊവിഡ്19 സ്ഥിരീകരിച്ചതോടെ ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കന്‍ തീരുമാനം. ചൊവ്വാഴ്ച രാത്രിയോടെയാണ് വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കന്‍ തീരുമാനമായത്.

അതേസമയം രാജ്യത്ത് മുഴുവന്‍ ലോക്ക് ഡൗണ്‍ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. വീടുകളിലേയും ക്ലിനിക്കുകളിലേയും പരിശോധന ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നും ഐ.എം.എ നിര്‍ദേശിച്ചു.

 

Read more topics: coronavirus, death, india
English summary
coronavirus 10 died in india
topbanner

More News from this section

Subscribe by Email