Monday August 10th, 2020 - 2:54:pm

കൊറോണ ; രാജ്യത്ത് 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ; ചെന്നൈയില്‍ രണ്ട് മലയാളികള്‍ ഐസൊലേഷനില്‍

suji
കൊറോണ ; രാജ്യത്ത് 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ; ചെന്നൈയില്‍ രണ്ട് മലയാളികള്‍ ഐസൊലേഷനില്‍

ലോകത്താതെ കൊറോണ വൈറസ് ഭീഷണിയുയര്‍ത്തുമ്പോള്‍ രാജ്യത്തെ രോഗികളുടെ എണ്ണം 53 ആയി ഉയര്‍ന്നു. കേരളത്തിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും പഞ്ചാബിലും കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 46 കാരനുമായി ഇടപഴകിയവരാണ് ഇവര്‍. അതേസമയം, രോഗലക്ഷണങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് രണ്ടു മലയാളികളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ, പതിമൂന്നുകാരിയായ മകള്‍, സഹപ്രവര്‍ത്തകന്‍ എന്നിവരെയാണ് ഇന്ന് ബംഗളൂരുവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനു പുറമേ ഇയാളുടെ ഡ്രൈവറും മൂന്ന് കുടുംബാംഗങ്ങളും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഓസ്റ്റിനില്‍ നിന്ന് ന്യൂയോര്‍ക്കിലെത്തി അവിടെനിന്ന് ദുബായ് വഴി ബംഗളൂരുവിലെത്തിയ വ്യക്തിയിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ദുബായില്‍ നിന്നുവന്ന രണ്ടുപേര്‍ക്കാണ് പുണെയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബാംഗങ്ങളടക്കം സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ നിന്ന് വന്നയാള്‍ക്കാണ് പഞ്ചാബില്‍ വൈറസ് ബാധ.

 

English summary
corona cases reported in india reports
topbanner

More News from this section

Subscribe by Email