Wednesday April 1st, 2020 - 2:13:pm
topbanner

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാക്കള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കണം

suji
നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാക്കള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കണം

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാക്കള്‍ ഇന്ന് തിരഞ്ഞടുപ്പ് കമ്മീഷന് വിശദീകരണം നല്‍കണം. കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വെര്‍മ്മ എം.പി എന്നിവരോട് വ്യാഴാഴ്ച പന്ത്രണ്ട് മണിക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിടുണ്ട്. രണ്ടുപേരെയും ബി.ജെ.പിയുടെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണണെന്ന് ഉത്തരവിട്ട് ബി.ജെ.പിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജ്യത്തെ ഒറ്റുകാരെ വെടിവച്ചു കൊല്ലണമെന്ന് മുദ്രാവാക്യം വിളിപ്പിക്കാന്‍ അനുരാഗ് ഠാക്കൂര്‍ പ്രേരിപ്പിക്കുകയായിരുന്നു. ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെയും അരവിന്ദ് കെജ്രിവാളിനെതിരെയും നടത്തിയ വര്‍ഗീയ പരാമര്‍ശത്തിലാണ് പര്‍വേശ് വെര്‍മ്മയോട് വിശദീകരണം തേടിയിട്ടുള്ളത്. ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്നായിരുന്നു പര്‍വേശ് വെര്‍മ്മയുടെ വിവാദ പരാമര്‍ശം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും എട്ട് ബി.ജെ.പി എം.പിമാര്‍ക്കുക്കെതിരെ ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ദില്ലിയിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.

 

English summary
controversial statement bjp leaders appear election commission office
topbanner

More News from this section

Subscribe by Email