Sunday March 29th, 2020 - 5:18:am
topbanner

വിവാദമായ 'വിരല്‍ കന്യകത്വ പരിശോധന' സിലബസില്‍ നിന്നൊഴിവാക്കി

RA
വിവാദമായ 'വിരല്‍ കന്യകത്വ പരിശോധന' സിലബസില്‍ നിന്നൊഴിവാക്കി

മുംബൈ: മഹാരാഷ്ട്ര ഹെല്‍ത്ത് സയന്‍സ് യൂനിവേഴ്സിറ്റി വിവാദമായ 'വിരല്‍ കന്യകത്വ പരിശോധന' സിലബസില്‍നിന്നൊഴിവാക്കി. വിരല്‍ ഉപയോഗിച്ചുള്ള കന്യകത്വ പരിശോധന അശാസ്ത്രീയവും മനുഷ്യാവകാശ ലംഘനവുമാണെന്ന ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.പാഠപുസ്തകങ്ങളില്‍ നിന്ന് ഈ പാഠഭാഗങ്ങളില്‍ നീക്കാനും തീരുമാനമായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജ്യത്ത് ആദ്യമായാണ് ഒരു സ്ഥാപനം വിരല്‍ ഉപയോഗിച്ചുള്ള കന്യകത്വ പരിശോധന സിലബസില്‍നിന്ന് നീക്കം ചെയ്യുന്നത്. ഏപ്രിലില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് പരിശോധന പാഠഭാഗത്തില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനമായത്. ശാസ്ത്രീയ അടിത്തറയില്ലാത്തതിനാലാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതെന്ന് സര്‍വകാലാശാല രജിസ്ട്രാര്‍ ഡോ. കെഡി ചവാന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കന്യകത്വത്തെ സംബന്ധിച്ച്‌ തെറ്റായ വിവരങ്ങളും ധാരണകളും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ച്‌ മഹാത്മ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് അധ്യാപകന്‍ ഡോ. ഇന്ദ്രജിത് ഖണ്ഡേക്കര്‍ എംസിഐക്കും ആരോഗ്യ മന്ത്രാലയത്തിനും സര്‍വകാലാശാലയ്ക്കും കത്തെഴുതിയിരുന്നു.വിരല്‍ ഉപയോഗിച്ച്‌ കന്യകത്വ പരിശോധന നടത്തുന്നത് നിരോധിച്ച്‌ 2013ല്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

English summary
contraversy verginite test textbook
topbanner

More News from this section

Subscribe by Email