ന്യൂഡല്‍ഹി: കണ്ടയ്നറില് കടത്താന്‍ ശ്രമിച്ച വന്‍ സിഗരറ്റ് ശേഖരം പിടികൂടി. ഡല്‍ഹിയിലെ തുഗ്ലക്കാബാദില്നിന്നാണ് 85.5 ലക്ഷം സിഗരറ്റുകള്‍ പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 10 കോടി രൂപ വിലമതിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അറിയിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സിംഗപ്പൂരില്‍നിന്ന് ഇറക്കുമതി ചെയ്ത സിരഗറ്റാണ് തുഗ്ലക്കാബാദിലെ ഇന്‍ലന്‍ഡ് കണ്ടയ്നര്‍ ഡിപ്പോയില്‍നിന്നു പിടിച്ചെടുത്തത്. നികുതിവെട്ടിച്ച് കടത്തിയവയാണ് ഇതെന്നും കണ്ടയ്നറില് മറ്റ് വസ്തുക്കള്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും റവന്യു ഇന്റലിജന്‍സ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നേരത്തെ, ഈ മാസം 14ന് അഹമ്മദാബാദില്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 15 ലക്ഷം രൂപയുടെ സിഗരറ്റ് പിടിച്ചെടുത്തിരുന്നു. ഇത് ദുബായിയില്‍നിന്ന് ഇറക്കുമതി ചെയ്തതായിരുന്നു.