ന്യൂഡൽഹി : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ നിന്നും ഗാന്ധിജിക്ക് പ്രിയപ്പെട്ട ക്രിസ്തീയ ഭക്തിഗാനം ഒഴിവാക്കി. ഹെന്റി ഫ്രാന്‍സിസ് ലൈറ്റ് എന്ന സ്കോട്ട്ലാന്‍ഡ് കവി എഴുതിയ 'അബൈഡ് ബൈ മീ..' എന്ന ഗാനമാണ് കേന്ദ്രസർക്കാർ ഒഴിവാക്കിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മൈസൂരു സന്ദര്‍ശനവേളയിലാണ് ഗാന്ധിജി ആദ്യമായി ഈ ഗാനം കേള്‍ക്കുന്നത്. അന്ന് മുതല്‍ ഗാന്ധിജിയുടെ ഇഷ്ടഗാനമായി ഇത് മാറുകയും ചെയ്തു. അതിനാല്‍ തന്നെ രാജ്യം ആദ്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോള്‍ ഈ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ആ ഗാനം ഒഴിവാക്കപ്പെടുകയാണ്.
അതേസമയം, കൂടുതല്‍ ഇന്ത്യന്‍ പാരമ്പര്യ സംഗീതം ഉള്‍പ്പെടുത്താനാണ് ക്രിസ്ത്യന്‍ സംഗീതം ഒഴിവാക്കിയതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. വന്ദേ മാതരവും ഗാന്ധിക്ക് പ്രിയപ്പെട്ടതായിരുന്നു. ഇത്തവണ വന്ദേമാതരവും ഇന്ത്യന്‍ സംഗീതവും കൂടി ഉള്‍പ്പെടുത്തും.