Sunday August 9th, 2020 - 8:10:pm

നിര്‍ത്താതെ കരഞ്ഞു ; മൂന്നു വയസുകാരന്റെ നാവു മുറിച്ച ശേഷം അമ്മ പുഴയിലെറിഞ്ഞ് കൊന്നു

suji
നിര്‍ത്താതെ കരഞ്ഞു ; മൂന്നു വയസുകാരന്റെ നാവു മുറിച്ച ശേഷം അമ്മ പുഴയിലെറിഞ്ഞ് കൊന്നു

മൂന്നു വയസുകാരന്റെ നാവ് മുറിച്ചെടുത്ത ശേഷം അമ്മ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞു കൊന്നു. കര്‍ണാടകയിലെ ചിക്കമംഗലൂരുവിലാണ് സംഭവം. കമല (28) എന്ന യുവതിയാണ് മകനെ ക്രൂരമായി കൊന്നത്. കുട്ടി നിര്‍ത്താതെ കരഞ്ഞതാണ് കമലയെ പ്രകോപിപ്പിച്ചത്. ബുധനാഴ്ചയാണ് സംഭവം. തേജസാണ് കൊല്ലപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച രാത്രി സുഖമില്ലാതായതിനെ തുടര്‍ന്ന് തേജസ് നിര്‍ത്താതെ കരഞ്ഞു. ഇതോടെ തേജസിന്റെ നാവ് മുറിച്ച ശേഷം കമല കുട്ടിയെ നദിയില്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് മകനെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെട്ടു. ഇതിനിടെ ബാദ്ര നദിയില്‍ ഒരു കുട്ടിയുടെ മൃതദേഹം ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.പോലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കുറ്റസമ്മതം നടത്തിയ അമ്മയെ കസ്റ്റഡിയിലെടുത്തു.

 

Read more topics: child ,killed, chickamangalore
English summary
child killed by mother chickamangalore
topbanner

More News from this section

Subscribe by Email