തിരുച്ചുറിപ്പള്ളിയില് കുഴല്‍കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 65 മണിക്കൂറുകള്‍ പിന്നിട്ടതിനിടെ കുട്ടിയ്ക്ക് ചലനമില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പെട്രോളിയം ഖനനത്തിനുള്ള യന്ത്രങ്ങള്‍ കൊണ്ടുവന്ന് സമാന്തരമായി കുഴിയെടുക്കുകയാണ്.കുഞ്ഞിന് അടുത്തെത്താന്‍ 24 മണിക്കൂര്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നൂറ് അടി കുഴിയെടുത്ത ശേഷം കുട്ടിയുള്ള കുഴല്‍കിണറിലേക്ക് തിരശ്ചീനമായി കുഴിയെടുത്ത് എത്താനാണ് പദ്ധതി.നിലവില്‍ 92 അടിയിലാണ് കുട്ടിയുള്ളത്. കുട്ടിയെ കൂടുതല്‍ അടിയിലേക്ക് പോകാതെ ആങ്കര്‍ ചെയ്തു വച്ചിരിക്കുകയാണ്. താഴെ പാറയായതിനാല്‍ കുഴിയെടുക്കുന്ന ജോലി വേഗത്തില്‍ നടക്കുന്നില്ല. 45 അടി കഴിഞ്ഞാല്‍ മണ്ണാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാ പ്രവര്‍ത്തകര്‍.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കുട്ടിയുടെ ശരീരത്തിലെ താപനില സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതല്ല. 75 മണിക്കൂര്‍ വരെ കുഞ്ഞിന് ജീവന് ഭീഷണിയാകും വിധം ആരോഗ്യനില മോശമാകില്ലെന്നാണ് കരുതുന്നത്. എന്നാല്‍ പത്തു മണിക്കൂറിനുള്ളില്‍ പുറത്തെടുക്കാനായില്ലെങ്കില്‍ അത് ആശങ്കയാകുമെന്നും വിദഗ്ധര്‍ പറയുന്നു.