ന്യൂഡല്‍ഹി: ജനങ്ങള്‍ക്കുമേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്നത് സാമൂഹിക അനീതിയാണെന്നു ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ. ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കുന്നതിനും രാജ്യത്തിന്റെ സമഗ്രവികസനത്തിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദായനികുതി അപ്പീല്‍ ട്രൈബ്യൂണലിന്റെ 79 ാം സ്ഥാപകദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ജനങ്ങള്‍ക്കുമേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്നത് സാമൂഹിക അനീതിയാണ്. നികുതിവെട്ടിക്കല്‍ സഹപൗരന്മാരോടുള്ള സാമൂഹിക അനീതിയാണെങ്കില്‍ അനിയന്ത്രിത നികുതി അടിച്ചേല്‍പ്പിക്കലിലൂടെ സര്‍ക്കാര്‍ തന്നെ സാമൂഹിക അനീതി കാട്ടുകയാണെന്നും എസ്.എ ബോബ്ഡെ പറഞ്ഞു.