Tuesday July 14th, 2020 - 5:41:am

വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ച; നിരവധിപേര്‍ മരിച്ചു; കൂടുതല്‍ ആളുകള്‍ ആശുപത്രിയില്‍

JB
വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ച; നിരവധിപേര്‍ മരിച്ചു; കൂടുതല്‍ ആളുകള്‍ ആശുപത്രിയില്‍

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ അഞ്ച് പേര്‍ മരിച്ചു.വിഷവാതകം ശ്വസിച്ച് കുട്ടിയുള്‍പ്പെടെ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആര്‍ആര്‍ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലാണു വാതക ചോര്‍ച്ചയുണ്ടായത്. ശ്വസിക്കാന്‍ ബുദ്ധിമുട്ടിയ ജനങ്ങളെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ ചോര്‍ച്ച ബാധിച്ചിട്ടുണ്ട്.ബോധം നഷ്ടപ്പെട്ട് പലരും തെരുവിലും വീടുകളിലും
കിടക്കുകയാണ്.പ്ലാന്റിലെ ചോര്‍ച്ച നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്. കെമിക്കല്‍ പ്ലാന്റിലേക്ക് ആംബുലന്‍സുകളും അഗ്‌നിരക്ഷാ സേനയും പൊലീസും എത്തിയിട്ടുണ്ട്. പോളിസ്റ്റെറിന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് സംഭവം

ഇരുനൂറോളം െേപരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തിന് ചുറ്റുമുള്ള 20 ഗ്രാമങ്ങള്‍ ഒഴിപ്പിയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിയ്ക്കുകയാണ്. 3 ഗ്രാമങ്ങള്‍ പൂര്‍ണമായി ഒഴിപ്പിയ്ക്കും.

വിശാഖപട്ടണം ജില്ലാ കളക്ടര്‍ വി വിനയ്ചന്ദ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഥിതി രണ്ടു മണിക്കൂറിനുള്ളില്‍ നിയന്ത്രണ വിധേയമാകും എന്നറിയിച്ചു. ശ്വസന പ്രശ്‌നങ്ങള്‍ നേരിട്ടുന്നവര്‍ ചികിത്സ തേടണമെന്ന് കളക്ടര്‍ പറഞ്ഞു.

English summary
chemical plant gas leak in vishaka pattanam
topbanner

More News from this section

Subscribe by Email