Friday October 22nd, 2021 - 9:42:am

എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇമ്രാന്‍ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

Anusha unni
എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇമ്രാന്‍ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയിലേക്ക് ക്ഷണിക്കാനൊരുങ്ങി ഇന്ത്യ. ഉച്ചകോടിയില്‍ ആകെയുള്ള എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തിക-സുരക്ഷാ കൂട്ടായ്മയാണ് എസ്.സി.ഒ. 2017-ലാണ് ഇന്ത്യയേയും പാകിസ്ഥാനേയും ഈ കൂട്ടായ്മയില്‍ അംഗങ്ങളാക്കിയത്. ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ സ്ഥിരാംഗങ്ങളും അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മംഗോളിയ, ബെലാറസ് എന്നിവര്‍ നിരീക്ഷക രാജ്യങ്ങളുമാണ്.

ന്യൂഡല്‍ഹിയിലാണ് ഈ വര്‍ഷം ഉച്ചകോടി നടക്കുക. നടപടിക്രമമനുസരിച്ച്‌ എട്ട് അംഗങ്ങളേയും നാല് നിരീക്ഷകരേയും മറ്റു അന്താരാഷ്ട്ര സംഭാഷണ പങ്കാളികളേയും ക്ഷണിക്കുമെന്നു രവീഷ് കുമാര്‍ പറഞ്ഞു.

English summary
central government invite imran khan to india
topbanner

More News from this section

Subscribe by Email