കോവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി സഹായം തേടുന്നതിനിടെ കുംഭമേളയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 375കോടിരൂപ അനുവദിച്ചു. 2021ല്‍ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള നടത്തിപ്പിനായാണ് ഇത്രയും തുക അനുവദിച്ചത്. കുംഭമേളയ്ക്ക് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നേരത്തേ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇത്രയും തുക അനുവദിച്ചത്. തുക അനുവദിച്ചതില്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അതേസമയം കേന്ദ്രത്തിന്റെ നടപടിക്കെതിരെ വ്യാപകവിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ പണം അനുവദിച്ചതില്‍ അസ്വാഭാവികത ഇല്ലെന്നും എല്ലായ്പ്പോഴും കുംഭമേളയ്ക്ക് പണം അനുവദിക്കാറുണ്ടെന്നുമാണ് കേന്ദ്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.