Friday July 19th, 2019 - 2:43:pm
topbanner
topbanner

ഓടിത്തുടങ്ങിയ ട്രെയ്‌നിലേക്ക് ചായക്കപ്പുമായി ചാടി കയറി ; പിന്നീട് സംഭവിച്ചതിങ്ങനെ

suji
ഓടിത്തുടങ്ങിയ ട്രെയ്‌നിലേക്ക് ചായക്കപ്പുമായി ചാടി കയറി ; പിന്നീട് സംഭവിച്ചതിങ്ങനെ

ഒഡീഷയില്‍ ഓടുന്ന ട്രെയ്‌നില്‍ ചാടികയറാന്‍ ശ്രമിച്ച രാജേഷ് തല്‍വാര്‍ എന്ന ചെറുപ്പക്കാരന്‍ മരണത്തില്‍ നിന്ന് കരകയറിയത് ഭാഗ്യം കൊണ്ട്. ഒഡീഷയിലെ ജര്‍സുഗുദ സ്റ്റേഷനിലാണ് ചൊവ്വാഴ്ച ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്ന് ചായ വാങ്ങാനാണ് രാജേഷ് പുറത്തിറങ്ങിയത്. ഓടിതുടങ്ങിയ ട്രെയ്‌നിലേക്ക് ചായക്കപ്പുമായി രാജേഷ് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പടിയില്‍ നിന്ന് തെറ്റി പ്ലാറ്റ് ഫോമിലേക്ക് വീണു. കുറച്ചുനേരം നിരങ്ങി നീങ്ങി.

രണ്ടുനിന്നവര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രാജേഷ് പ്ലാറ്റ്‌ഫോമിനും ട്രെയ്‌നിനും ഇടയിലേക്ക് തെന്നിനീങ്ങി. പിന്നീട് രാജേഷിനെ കാണാതായി. ആളുകള്‍ ബഹളം വച്ചതോടെ ട്രെയ്ന്‍ നിര്‍ത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി പരിശോധിച്ചപ്പോള്‍ പരിക്കുകളോടെ രാജേഷിനെ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇതേ ട്രെയ്‌നില്‍ തന്നെ രാജേഷ് യാത്ര തുടര്‍ന്നു.

Read more topics: cctv footage , railway station
English summary
cctv footage in railway station
topbanner

More News from this section

Subscribe by Email