ന്യൂഡൽഹി: ജെഎൻയുവിലെ മുൻ വിദ്യാർഥി ഷർജീൽ ഇസ്ലാമിനെതിരെ കേസെടുത്ത് അസം സർക്കാർ. സംസ്ഥാനത്തെ ക്രമസമാധാനനിലയെ തകർക്കുന്നത് ലക്ഷ്യമിട്ട് രാജ്യദ്രോഹപരമായ പരാമർശം നടത്തിയതിനാണ് കേസെടുത്തത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ നിന്ന് സംസ്ഥാനത്തെ മുറിച്ചുമാറ്റണമെന്ന് ഷർജീൽ ഇസ്ലാം പ്രസംഗിക്കുന്നതിന്റെ ശബ്ദരേഖ കേട്ടുവെന്ന് വാർത്താസമ്മേളനത്തിൽ അസം ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സംസ്ഥാനത്തെ സമാധാനം നശിപ്പിക്കുന്ന വിധത്തിൽ ഒട്ടേറെ കാര്യങ്ങളാണ് ഈ വ്യക്തി പറഞ്ഞത്. ഞങ്ങൾ ഇയാളെ കോടതിക്ക് മുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.