Saturday October 19th, 2019 - 10:28:am
topbanner

വധശ്രമക്കേസില്‍ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് പട്ടേലിന്റെ മകന്‍ അറസ്റ്റില്‍

RA
വധശ്രമക്കേസില്‍ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് പട്ടേലിന്റെ മകന്‍ അറസ്റ്റില്‍

മധ്യപ്രദേശ് : കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലിന്റെ മകന്‍ പ്രഭാല്‍ പട്ടേലിനെ വധശ്രമക്കേസില്‍ പോലീസ് അറസ്റ്റു ചെയ്തു. രണ്ട് യുവാക്കളെ സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേന്ദ്രമന്ത്രിയുടെ മകനെതിരേ കേസെടുത്തിരിക്കുന്നത്.തിങ്കളാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം.

ഹിമാന്‍ഷു റാത്തോഡ്, രാഹുല്‍ രജ്പുത് എന്നിവരെ പ്രഭാലും സംഘവും ക്രൂരമായി മര്‍ദ്ദിക്കുകയും ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ ഇവരുടെ വാഹനം അര്‍ധരാത്രി തടഞ്ഞുനിര്‍ത്തി ആയിരുന്നു ക്രൂരമായ മര്‍ദ്ദനം. തടയാന്‍ ശ്രമിച്ച ഹോംഗാര്‍ഡിനും മര്‍ദ്ദനമേറ്റു.

എല്ലാവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിങിന്റെ സഹോദരനും ബി.ജെ.പി എം.എല്‍.എയുമായ ജലാം സിങ് പട്ടേലിന്റെ മകനെതിരേയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: case aganist, prahalath pattel, son
English summary
case aganist prahalath pattel son
topbanner

More News from this section

Subscribe by Email