ന്യൂഡൽഹി : അറുപതുകാരിയോടുള്ള പ്രണയം ശല്യമായതോടെ ഇരുപത്തിരണ്ടുകാരനെത്തിയെ പരാതി നൽകി കുടുംബം. പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
യുവാവിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ മകനൊപ്പം സ്ത്രീയുടെ ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ എത്തിയ അതേസമയം യുവാവും തന്റെ കുടുംബാംഗങ്ങളോടൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
സ്ത്രീയും താനും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവാവ് പ്രഖ്യാപിച്ചതോടെ ഇരു കുടുംബങ്ങളും തമ്മില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് വഴക്കുണ്ടായി. ഏഴ് മക്കളുടെ അമ്മയാണ് ഈ സ്ത്രീ, കൂടാതെ ഏഴ് പേരക്കുട്ടികളുമുണ്ട്. നഗരത്തിലെ പ്രകാശ് നഗര്‍ പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്.
യുവാവിന്റെയും പ്രായമായ സ്ത്രീയുടെയും കുടുംബാംഗങ്ങള്‍ ഇടപെട്ട് കമിതാക്കളെ അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെങ്കിലും ഇരുവരും ഉറച്ചുനിന്നു. തുടര്‍ന്ന് പ്രദേശത്തെ സമാധാനം കെടുത്തിയതിന്റെ പേരില്‍ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.