Thursday February 27th, 2020 - 1:02:pm
topbanner

വാഹനം അപകടത്തില്‍പ്പെട്ട സംഭവം: ഷബാന ആസ്മിയുടെ ഡ്രൈവര്‍ക്കെതിരെ ലോറി ഡ്രൈവറുടെ മൊഴി ; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

suji
വാഹനം അപകടത്തില്‍പ്പെട്ട സംഭവം: ഷബാന ആസ്മിയുടെ ഡ്രൈവര്‍ക്കെതിരെ ലോറി ഡ്രൈവറുടെ മൊഴി ; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവറായ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ വൈകുന്നേരം മൂംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു ഷബാനയും ഭര്‍ത്താവ് ജാവേദ് അക്തറും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ലോറി ഡ്രൈവറായ രാജേഷ് പാണ്ഡുരംഗ് ഷിന്‍ഡെയാണ് പരാതി നല്‍കിയത്. അമിത വേഗതയില്‍ വന്ന വാഹനം ഓടികൊണ്ടിരിക്കുന്ന ലോറിയില്‍ വന്നിടിക്കുകയായിന്നുവെന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അപകടം നടന്നയുടനെ ഷബാന ആസ്മിയെ അടുത്തുള്ള എം.ജി.എം ആശുപത്രിയില്‍ എത്തിച്ചിരുന്നു. നടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പിന്നീട് മുംബൈയിലെ കോകിലാബെന്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവര്‍ക്കും ഗുരുതരപരിക്കുണ്ട്.
ഷബാനയുടെ തലക്കും നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ട്. അവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

 

 

 

Read more topics: case, shabana azmi driver, accident
English summary
case against shabana azmi driver
topbanner

More News from this section

Subscribe by Email