Monday September 16th, 2019 - 12:16:pm
topbanner
Breaking News
jeevanam

ഇടിച്ചു തെറിപ്പിച്ച് ബോണറ്റില്‍ വീണ യുവാവുമായി കാര്‍ പാഞ്ഞത് 400 മീറ്ററോളം ; സംഭവം പട്ടാപ്പകല്‍ എറണാകുളത്ത്

suji
ഇടിച്ചു തെറിപ്പിച്ച് ബോണറ്റില്‍ വീണ യുവാവുമായി കാര്‍ പാഞ്ഞത് 400 മീറ്ററോളം ; സംഭവം പട്ടാപ്പകല്‍ എറണാകുളത്ത്

എറണാകുളം നഗരമദ്ധ്യത്തില്‍ പട്ടാപ്പകല്‍ വഴിയാത്രക്കാരനോട് കാര്‍ ഡ്രൈവറുടെ കൊടും ക്രൂരത. വഴി യാത്രക്കാരനായ യുവാവിനെ ആദ്യം കാറിടിച്ചു. പിന്നീട് ബോണറ്റില്‍ വീണ യുവാവിനെയും കൊണ്ട് കാര്‍ 400 മീറ്ററോളം സഞ്ചരിച്ചു. അപകടത്തില്‍ പരിക്കേറ്റ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം മരോട്ടിച്ചോട് ജംഗഷന് സമീപത്തുവച്ചായിരുന്നു അപകടം. ആട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിയ യുവാവിനെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

യുവാവ് പറയുന്നതിങ്ങനെ, ഞാനും എന്റെ സുഹൃത്തും ഭക്ഷണം കഴിക്കാന്‍ വേണ്ടി നടന്നുപോകുകയായിരുന്നു. ഇതിനിടെ ഒരു കാര്‍ വലതുവശത്തൂടെ വന്ന് ഇടിച്ച് തെറിപ്പിച്ചു. പിന്നീട് ബോണറ്റില്‍ വീണ തന്നെയും കൊണ്ട് കാര്‍ 400 മീറ്ററോളം സഞ്ചരിച്ചു. പിന്നീട് നിലത്തുവീണ തന്നെയും ഉപേക്ഷിച്ച് കാര്‍ കടന്നുകളയുകയായിരുന്നു. തന്റെ കാലിന് മുകളിലൂടെ കയറിയിറങ്ങിയ ശേഷമാണ് കാറും ഡ്രൈവറും രക്ഷപ്പെട്ടത്.

 

Read more topics: car accident, kochi
English summary
car accident in kochi visuals
topbanner

More News from this section

Subscribe by Email