Friday August 7th, 2020 - 1:33:am

കേന്ദ്രമന്ത്രി സഭ പുനസംഘടന ഞായറാഴ്ച നടക്കും

Anju N C
കേന്ദ്രമന്ത്രി സഭ പുനസംഘടന ഞായറാഴ്ച നടക്കും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സഭ പുനസംഘടന ഞായറാഴ്ച നടക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രി സഭ പുനസംഘടനയ്ക്ക് മുന്നോടിയായി അഞ്ച് മന്ത്രിമാര്‍ രാജി വെച്ചിരുന്നു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കേണ്ട മിക്കവാറും അവസാനത്തെ പുനസംഘടനയായിരിക്കും ഇത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിജെപിക്കു പുറമെ എന്‍ഡിഎയിലെ മറ്റു കക്ഷികളായ ജെഡിയു, എഐഎഡിഎംകെ, എന്നീ പാര്‍ട്ടികളില്‍ നിന്നുമുള്ള പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാന്‍ മോദിക്ക് പദ്ധതിയുണ്ടെന്നാണ് സംസാരം. എന്നാല്‍ തങ്ങള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് എഐഎഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Read more topics: cabinet, reshuffle, sunday,
English summary
cabinet reshuffle on sunday
topbanner

More News from this section

Subscribe by Email