Friday August 7th, 2020 - 1:13:am

കേന്ദ്രമന്ത്രിസഭാ പുന:സംഘടന; സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും

NewsDesk
കേന്ദ്രമന്ത്രിസഭാ പുന:സംഘടന; സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായി അഞ്ചുമന്ത്രിമാര്‍ രാജിവെച്ചതോടെ പുതിയ മന്ത്രിമാര്‍ ആരൊക്കെയാകുമെന്ന ചര്‍ച്ചകള്‍ സജീവമായി. ഇത്തവണയെങ്കിലും കേരളത്തിന് ഒരു മന്ത്രിയെ കിട്ടുമെന്നാണ് കേരള ഘടകത്തിന്റെ പ്രതീക്ഷ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്കും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മന്ത്രിസഭയിലേക്ക് എത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്. സുരേഷ് ഗോപി പരിഗണനയിലാണെന്നാണ് സൂചന.

ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെ എട്ട് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ക്ക് മാറ്റമുണ്ടാകുമെന്നാണ് സൂചന. റെയില്‍വെ നിതിന്‍ ഗഡ്കരിക്കു ലഭിച്ചേക്കും. അരുണ്‍ ജയ്റ്റ്ലിക്ക് പകരം പീയുഷ് ഗോയല്‍ ധനമന്ത്രിയാകും.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ഉത്തര്‍പ്രദേശില്‍ നിന്നും 3 മന്ത്രിമാരും ഉണ്ടായേക്കുമെന്ന് വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരേയും മന്ത്രിമാരുടെ പട്ടികയിലേക്ക് ഉള്‍പെടുത്താന്‍ പദ്ധതിയുണ്ട്. എന്‍ഡിഎയില്‍ ചേര്‍ന്ന എഐഎഡിഎംകെയ്ക്കും ജെഡിയുവിനും മന്ത്രിസഭയില്‍ പ്രാതനിധ്യം ഉണ്ടാകും.

English summary
Cabinet reshuffle; Gadkari may get railways, Suresh Prabhu environment
topbanner

More News from this section

Subscribe by Email