Friday August 7th, 2020 - 12:41:am

അസാധുവാക്കലിന് ശേഷമുള്ള നിക്ഷേപങ്ങള്‍ക്ക് 60 ശതമാനം നികുതി ചുമത്തും

NewsDesk
അസാധുവാക്കലിന് ശേഷമുള്ള നിക്ഷേപങ്ങള്‍ക്ക് 60 ശതമാനം നികുതി ചുമത്തും

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുളള നോട്ട് അസാധുവാക്കലിനുശേഷം ബാങ്കുകളിലെത്തിയ കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 60 ശതമാനത്തോളം ആദായനികുതി ചുമത്താന്‍ സര്‍ക്കാര്‍ നീക്കം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനായി ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗം തീരുമാനിച്ചു. മുന്‍കാല പ്രാബല്യത്തോടെയാകും ഭേദഗതി. 40 ശതമാനം നികുതിയോടെ കള്ളപ്പണം വെളിപ്പെടുത്താനുള്ള സര്‍ക്കാറിന്റെ പദ്ധതി സെപ്റ്റംബര്‍ 30ന് അവസാനിച്ചിരുന്നു.

ഇതുവരെ അഞ്ചുലക്ഷത്തില്‍പരം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയിട്ടുണ്ട്. സീറോ ബാലന്‍സ് അനുവദിച്ച ജന്‍ധന്‍ അക്കൗണ്ടുകളില്‍ പോലും 21,000 കോടി രൂപ എത്തിയിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിനെതിരെ സര്‍ക്കാര്‍ പലവട്ടം താക്കീത് നല്‍കിയിരുന്നു. അക്കൗണ്ടില്‍ അസാധാരണമായ നിക്ഷേപമുണ്ടായാല്‍ കണക്ക് കാണിക്കാനായില്ലെങ്കില്‍ 30 ശതമാനം നികുതിയും 200 ശതമാനം പിഴയും അടയ്‌ക്കേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്.

എന്നാല്‍, അതിനുശേഷവും ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടാകുന്നെന്നാണ് കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കലിനുള്ള അവസരം ഉപയോഗപ്പെടുത്താത്തവരെ ലക്ഷ്യമിട്ടാണ് അതിലും കൂടുതല്‍ നികുതി ചുമത്താനൊരുങ്ങുന്നത്.

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വെക്കാവുന്ന സ്വര്‍ണത്തിലും നിയന്ത്രണം കൊണ്ടുവരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നോയെന്ന് വ്യക്തമല്ല.

ഇതിനിടെ, ആയിരം രൂപ നോട്ടിന്റെ ഉപയോഗവും മാറ്റിക്കൊടുക്കലും വ്യാഴാഴ്ച അവസാനിപ്പിച്ചു. ഇവ ഇനി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാം. 500 രൂപ നോട്ട് മാറി നല്‍കില്ലെങ്കിലും ഡിസംബര്‍ 15 വരെ പെട്രോള്‍ പമ്പുകള്‍ മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി.

Read more topics: Cabinet, tax, deposit, note
English summary
Cabinet moves in to tax deposit above threshold, post note ban
topbanner

More News from this section

Subscribe by Email