Wednesday November 20th, 2019 - 8:32:pm
topbanner

കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേരുന്നു

suji
കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേരുന്നു

അഞ്ച് ദിവസത്തെ വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ചുചേര്‍ക്കുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്താന്‍ ഓര്‍ഡിനന്‍സ് അല്ലെങ്കില്‍ അടിയന്തര എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കണമെന്നാണ് ആലോചിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുട്ടികളെ ലൈംഗിക പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന പോസ്‌കോ ആക്ടില്‍ ഇതുസംബന്ധിച്ച ഭേദഗതി വരുത്താനുള്ള നിര്‍ദ്ദേശത്തിന് ഇന്ന് തന്നെ ക്യാബിനറ്റ് അംഗീകാരം നല്‍കാനാണ് സാധ്യത. ശക്തമായ പോസ്‌കോ ആക്ട് ഭേദഗതി ചെയ്ത് 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ലഭ്യമാക്കാനാണ് ഉദ്ദേശം.

കത്വ കൂട്ടബലാത്സംഗവും, കൊലപാതകവും രാജ്യത്തെ ഞെട്ടിച്ച വേളയില്‍ വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഈ ഭേദഗതി മുന്നോട്ടുവെച്ചത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്ന ആവശ്യം മന്ത്രാലയം മുന്നോട്ട് വെയ്ക്കുമെന്ന് മനേക നേരത്തെ അറിയിച്ചിരുന്നു.

പോസ്‌കോ ആക്ട് ഭേദഗതി ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഗവണ്‍മെന്റ് സുപ്രീംകോടതിയെ അറിയിച്ചു. ഇതിന് പുറമെ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിടുന്നലരെ കുരുക്കാനുള്ള ബില്‍ ഓര്‍ഡിനന്‍സായി ഇറക്കുന്ന കാര്യവും ക്യാബിനറ്റ് ചര്‍ച്ച ചെയ്യും.

 

Read more topics: cabinet, rapist, death penalty
English summary
cabinet clears death penalty for rapists of children under age 12
topbanner

More News from this section

Subscribe by Email