Friday August 7th, 2020 - 1:28:am

തിരുവനന്തപുരം- കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കാന്‍ കേന്ദ്രാനുമതി

Anju N C
തിരുവനന്തപുരം- കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കാന്‍ കേന്ദ്രാനുമതി

ന്യൂഡല്‍ഹി: തിരുവനന്തപുരം- കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കാനും വൈദ്യുതീകരണത്തിനും കേന്ദ്രാനുമതി ലഭിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. 15552.94 കോടി രൂപ ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും നടത്തുന്നത്. 86.56 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2020-2021 ഓടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകും. തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കാനും പുതിയ തീവണ്ടികള്‍ ഓടിക്കാനും ഇതുമൂലം കഴിയും. 20.77 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനംമൂലം സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

English summary
cabinet approves doubling of the line between trivandrum and kanyakumari
topbanner

More News from this section

Subscribe by Email