Monday November 30th, 2020 - 10:39:pm

ഡല്‍ഹി ജുമാ മസ്ജിദിന് മുന്നിലെ പ്രതിഷേധം: ഒമ്പത് കുട്ടികളെ മോചിപ്പിച്ചു; കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുന്നു

suji
ഡല്‍ഹി ജുമാ മസ്ജിദിന് മുന്നിലെ പ്രതിഷേധം: ഒമ്പത് കുട്ടികളെ മോചിപ്പിച്ചു; കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുന്നു

ഡല്‍ഹി ജുമാമസ്ജിദിന് മുമ്പില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചുതുടങ്ങി. കുട്ടികള്‍ ഉള്‍പ്പടെ 42 പേരെയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒമ്പത് കുട്ടികളെയും മോചിപ്പിച്ചിട്ടുണ്ട്.അതേസമയം ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ വലിയ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജുമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത കുട്ടികളെയും മുതിര്‍ന്നവരെയും വിട്ടയക്കാം എന്ന ധാരണയിലാണ് ചന്ദ്രശേഖര്‍ ആസാദ് പൊലീസ് കസ്റ്റഡിയില്‍ പോകാന്‍ തയ്യാറായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലായിരുന്നു ദില്ലി ജുമാ മസ്ജിദിലെ വന്‍ പ്രതിഷേധം നടന്നത്.കീഴടങ്ങുകയാെണന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരണമെന്നും പൊലീസ് കസ്റ്റഡിക്ക് മുമ്പ് ചന്ദ്രശേഖര്‍ ആസാദ് ജനങ്ങളെ അറിയിച്ചിരുന്നു. മതത്തിന്റെ പേരില്‍ വിഭജനം അനുവദിക്കില്ലെന്നും പൗരത്വ നിയമ ഭേദഗതി മുസ് ലിംകളെ ബാധിക്കില്ലെന്ന് പറയുന്നത് നോട്ടുനിരോധനം പാവങ്ങളെ ബാധിക്കില്ലെന്ന് പറയുന്നത് പോലെയാണെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.

ഡല്‍ഹി ഇന്നും അതീവജാഗ്രതയിലാണ്. പല സ്ഥലങ്ങളില്‍ പല സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിന് കേന്ദ്രീകൃതമായ സ്വഭാവമില്ലെന്നതും പൊലീസിനെ വലയ്ക്കുന്നത്. പ്രശ്‌നബാധിതമെന്ന് കരുതുന്ന പ്രദേശങ്ങളിലെല്ലാം പൊലീസ് കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്.ഇതുകൂടാതെ വീണ്ടും മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കുകയുണ്ടായി.

 

Read more topics: caa protest ,delhi, release
English summary
caa protest delhi children custody released
topbanner

More News from this section

Subscribe by Email