Wednesday May 12th, 2021 - 11:24:pm

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ സമരം ; യുപിയില്‍ മരണം പത്തായി

suji
പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ സമരം ; യുപിയില്‍ മരണം പത്തായി

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ സമരങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ യുപിയില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്‌നോര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തിലാണ് ഇത്രയും പേര്‍ മരിച്ചത്. പൗരത്വ ഭേദഗതിയില്‍ പ്രതിഷേധം ആരംഭിച്ച ശേഷം അസം, യുപി , കര്‍ണാടകം എന്നിവിടങ്ങളിലായി സംഘര്‍ഷത്തില്‍ മൊത്തം 16 പേര്‍ മരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോലീസിന്റെ ഔദ്യോഗിക കണക്കില്‍ ആറു പേര്‍ മാത്രമാണ് മരിച്ചത്. മരിച്ചവര്‍ ആരും പോലീസ് വെടിവപ്പിലല്ല മരിച്ചതെന്നും ഡിജിപി വിശദീകരിക്കുന്നു. ഒരു തവണ പോലും പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഫിറേസ് ബാദിലും മീററ്റിലും സംഭാലിലും ഒരോരുത്തരും ബിജ്‌നേറില്‍ രണ്ടുപേരും മരിച്ചു. 50 പോലീസുകാര്‍ക്ക് പരിക്കേറ്റു. ലഖ്‌നൗവില്‍ മൂവായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. പ്രത്യേക സേനയെ വിന്യസിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ 50 ജില്ലകളിലും ഗുജറാത്തിലും ഈ മാസം അവസാനം വരെ നിരോധനാജ്ഞ നല്‍കിയിരിക്കുകയാണ്.

 

Read more topics: caa protest,10 died,up
English summary
caa protest 10 died in up
topbanner

More News from this section

Subscribe by Email