Tuesday October 15th, 2019 - 8:02:am
topbanner

കാള ഒന്നരലക്ഷം രൂപയുടെ താലിമാല തിന്നു ; ചാണകത്തെ പ്രതീക്ഷയോടെ നോക്കി ഇരുന്നത് 8 ദിവസം ; ഒടുവില്‍

suji
കാള ഒന്നരലക്ഷം രൂപയുടെ താലിമാല തിന്നു ; ചാണകത്തെ പ്രതീക്ഷയോടെ നോക്കി ഇരുന്നത് 8 ദിവസം ; ഒടുവില്‍

വീട്ടില്‍ നടത്തിയ പൂജയുടെ ഇടയ്ക്ക് കാള ഒന്നരലക്ഷം രൂപ വിലയുള്ള താലിമാല തിന്നു. മഹാരാഷ്ട്രയിലാണ് സംഭവം. പ്രശസ്ത ആഘോഷമായ പോളയുടെ ഭാഗമായി വീട്ടിലുള്ള സ്വര്‍ണാഭരണങ്ങള്‍ തട്ടിലാക്കി കാളയുടെ തലയില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കും. പോള ആഘോഷത്തിന്റെ സന്തോഷത്തിലായിരുന്നു അഹമ്മദ് നഗറിലെ റെയ്റ്റി വാഗപൂര്‍ ഗ്രാമം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കര്‍ഷകനായ ബാബുറാവു ഷിന്‍ഡയും ഭാര്യയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഒന്നരലക്ഷം രൂപ വിലയുള്ള താലിമാല കാളയെ കൊണ്ട് തൊടുവിച്ച് അനുഗ്രഹം വാങ്ങവേയാണ് കറണ്ട് പോയത്. മെഴുകു തിരിയെടുക്കാന്‍ മാല മധുരചപ്പാത്തി നിറച്ച പാത്രത്തില്‍ വച്ച ശേഷം അടുക്കളയിലേക്ക് പോയി. മെഴുകുതിരിയുമായി വന്നപ്പോഴേക്കും കാള പാത്രം കാലിയാക്കിയിരുന്നു. ഉടനെ ഭര്‍ത്താവിനെ വിളിച്ച് കാളയുടെ വായില്‍ കയ്യിട്ടു നോക്കിയെങ്കിലും മാല കിട്ടിയില്ല. ചാണകത്തില്‍ തിരഞ്ഞ് എട്ടു ദിവസം കഴിച്ചുകൂട്ടി. ഒടുവില്‍ 9ാം ദിവസം ഇവര്‍ കാളയെ മൃഗ ഡോക്ടറെ കാണിച്ചു. മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് പരിശോധിച്ചപ്പോള്‍ മാല വയറിനുള്ളിലുണ്ടെന്ന് ബോധ്യമായി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി മാല പുറത്തെടുത്തു.

Read more topics: bull , gold ornament
English summary
bull swallow gold ornament
topbanner

More News from this section

Subscribe by Email