Saturday September 19th, 2020 - 8:12:am

പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയ ശേഷം രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി കൊടുംക്രൂരത

Raji Mejo
പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയ ശേഷം രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി കൊടുംക്രൂരത

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയ ശേഷം രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി കൊടുംക്രൂരത. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിയായ സ്പിന്നിംഗ് മില്‍ സൂപ്പര്‍വൈസറെ പോലീസ് അറസ്റ്റ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമ്പത്തിരണ്ടുകാരനായ യോഗിലാല്‍ രഹാംഗ്ദലെയാണ് അറസ്റ്റിലായത്. സഹോദരനൊപ്പം വാടക വീട്ടിലാണ് യുവതി കഴിഞ്ഞത്. ഇവര്‍ക്കൊപ്പം പ്രതിയും മറ്റൊരു സ്ത്രീയും താമസിച്ചിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും ഒപ്പം താമസിക്കുന്ന സ്ത്രീയും വീട്ടില്‍നിന്നും പുറത്തുപോയപ്പോഴാണ് ആക്രമണം ഉണ്ടായത്.
യോഗിലാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ചെറുത്തു. ഇതോടെ ഇയാള്‍ പെണ്‍കുട്ടിയുടെ മുഖത്ത് തുണിയമര്‍ത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. ഈ അവസ്ഥയില്‍ ഇയാള്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി. പിന്നീട് പെണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് ഇരുമ്പ്് ദണ്ഡ് കുത്തിക്കയറ്റുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് സഹോദരനോട് മൂന്ന് ദിവസത്തിനു ശേഷമാണ് പെണ്‍കുട്ടി പറയുന്നത്. ചൊവ്വാഴ്ച പെണ്‍കുട്ടിയും സഹോദരനും പോലീസില്‍ പരാതി നല്‍കി.

English summary
After brutally raping the girl, the iron rod in secret is brutal
topbanner

More News from this section

Subscribe by Email