Sunday April 5th, 2020 - 9:12:am
topbanner

കൈക്കൂലി കൊടുത്തില്ല ; ജനന സര്‍ട്ടിഫിക്കറ്റില്‍ രണ്ടു വയസ്സുകാരന്റെ പ്രായം 102 ആക്കി ഉദ്യോഗസ്ഥന്‍

Anusha unni
കൈക്കൂലി കൊടുത്തില്ല ; ജനന സര്‍ട്ടിഫിക്കറ്റില്‍ രണ്ടു വയസ്സുകാരന്റെ പ്രായം 102 ആക്കി ഉദ്യോഗസ്ഥന്‍

ലഖ്‌നൗ : കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് കുട്ടികളുടെ പ്രായം തിരുത്തിനൽകി ഉദ്യോഗസ്ഥർ. ഗ്രാമവികസന ഉദ്യോഗസ്ഥനായ സുശീൽ ചന്ദ് അ​ഗ്നിഹോത്രിക്കെതിരെയും ഗ്രാമത്തലവനായ പ്രവീൺ മിശ്രയ്ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഞ്ഞൂറ് രൂപയാണ് ഓരോ കുട്ടിക്കുമുള്ള ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിന് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിനു വിസമ്മതിച്ചതോടെ രണ്ടു വയസ്സ് പ്രായമുള്ള സങ്കേതിന് 102 വയസ്സും നാലു വയസ്സുകാരി ശുഭയ്ക്ക് 104 വയസ്സും ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയായിരുന്നു.

ജനന സർട്ടിഫിക്കറ്റിൽ കുട്ടികളുടെ വയസ്സ് തെറ്റായി കൊടുത്തിരിക്കുന്നുവെന്ന് കാണിച്ച് അമ്മാവൻ പവൻ കുമാർ ഷാജഹാൻപൂരിലെ ഖുദർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി പരിഗണിച്ച ബറേലി കോടതി ഗ്രാമവികസന ഉദ്യോഗസ്ഥനും ഗ്രാമത്തലവനുമെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

Read more topics: lucknow, bribe issue
English summary
bribe issue in lucknow
topbanner

More News from this section

Subscribe by Email