Wednesday July 17th, 2019 - 10:11:am
topbanner
topbanner

ശ്രീദേവിയുടേത് മുങ്ങിമരണമല്ല, കൊലപാതകമെന്ന് ഡിജിപി ഋഷിരാജ് സിംഗ്; വിവാദ വെളിപ്പെടുത്തല്‍ വെറും സങ്കല്‍പ്പമെന്ന് ബോണി കപൂര്‍

suji
 ശ്രീദേവിയുടേത് മുങ്ങിമരണമല്ല, കൊലപാതകമെന്ന് ഡിജിപി ഋഷിരാജ് സിംഗ്; വിവാദ വെളിപ്പെടുത്തല്‍ വെറും സങ്കല്‍പ്പമെന്ന് ബോണി കപൂര്‍

നടി ശ്രീദേവിയുടെ മരണം വെള്ളത്തില്‍ മുങ്ങിയല്ല, മറിച്ച് കൊലപാതകം എന്ന് അഭിപ്രായപ്പെട്ട കേരള ഡിജിപി (ജയില്‍) ഋഷിരാജ് സിംഗിനെതിരെ ഭര്‍ത്താവും, സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍. കേരള കൗമുദി പത്രത്തില്‍ എഴുതിയ കോളത്തിലാണ് ശ്രീദേവിയുടെ മരണം അബദ്ധത്തിലുള്ള മുങ്ങിമരണം ആകാന്‍ ഇടയില്ലെന്ന് ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടത്.

ഇത്തരം മണ്ടന്‍ കഥകളോട് പ്രതികരിക്കാനില്ലെന്ന് ബോണി കപൂര്‍ പറഞ്ഞു. ഇത്തരം കഥകള്‍ വന്നുകൊണ്ടേയിരിക്കും. ഇപ്പോഴത്തെ ഈ കഥ വെറും സങ്കല്‍പ്പം മാത്രമാണ്, ബോണി കപൂര്‍ പറഞ്ഞു. സുഹൃത്തും, അന്തരിച്ച ഫോറന്‍സിക് വിദഗ്ധനുമായ ഡോ. ഉമാദത്തനാണ് ശ്രീദേവിയുടെ മരണം ഒരുപക്ഷെ കൊലപാതകം ആയേക്കാമെന്ന് ഏറെ നാളുകള്‍ക്ക് മുന്‍പ് പറഞ്ഞതെന്ന് ഋഷിരാജ് സിംഗ് പത്രത്തിലെ കോളത്തില്‍ എഴുതി.

ഒരടി മാത്രമുള്ള വെള്ളത്തില്‍ ഒരാള്‍ മുങ്ങിമരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എത്ര മദ്യപിച്ചാലും ഇത് സാധ്യമല്ല. രണ്ട് കാലുകളിലും ആരെങ്കിലും പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമാണ് ഇത് സംഭവിക്കുകയെന്നും ഐപിഎസ് ഓഫീസര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീദേവിയുടെ മരണത്തിന് പിന്നാലെ നിരവധി കഥകള്‍ പ്രചരിച്ചിരുന്നു. യുഎഇയില്‍ വിവാഹ ചടങ്ങിന് എത്തിയപ്പോഴായിരുന്നു രാജ്യത്തെ ഞെട്ടിച്ച മരണം നടന്നത്.

 

English summary
bony kapoor against rishiraj singh in sredevi death
topbanner

More News from this section

Subscribe by Email