Friday August 7th, 2020 - 1:22:am

പുതിയ കറന്‍സിയുടെ വ്യാജനോട്ടുകള്‍ നിര്‍മിക്കാന്‍ പാക്കിസ്ഥാന് സാധ്യമല്ലെന്ന് ഇന്റലിജന്‍സ്

NewsDesk
പുതിയ കറന്‍സിയുടെ വ്യാജനോട്ടുകള്‍ നിര്‍മിക്കാന്‍ പാക്കിസ്ഥാന് സാധ്യമല്ലെന്ന് ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വ്യാജനോട്ട് നിര്‍മാതാക്കള്‍ക്ക് ഇന്ത്യ പുറത്തിറക്കിയ പുതിയ നോട്ടുകളുടെ വ്യാജന്മാരെ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരിഷ്‌കരിച്ച നോട്ടില്‍ അനുകരിക്കാന്‍ പറ്റാത്ത സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി അധികൃതര്‍ പറയുന്നു. ഏറെനാളത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങും ഇന്റലിജന്‍സ് ബ്യൂറോയും ഡിആര്‍ഐയും അംഗീകരിച്ച നോട്ടുകള്‍ പ്രസ്സില്‍ കയറിയത്.

പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇന്ത്യയിലേക്ക് വ്യാജനോട്ടുകള്‍ കയറ്റി അയക്കുന്നതെന്ന ആരോപണം ശക്തമാണ്. ഐഎസ്‌ഐയുടെ മേല്‍നോട്ടത്തില്‍ പെഷാവറില്‍ നിര്‍മിക്കുന്ന ഇവ അധോലോക കേന്ദ്രങ്ങളും തീവ്രവാദ സംഘടനകളും ഇന്ത്യയിലെത്തിക്കുകയാണ്.

വര്‍ഷംതോറും ഏകദേശം 70 കോടിയുടെ കള്ളനോട്ടുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പാക്കിസ്ഥാന്‍ എത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനം സ്വരൂപിക്കാനായി ഇന്ത്യയിലെ അനുഭാവികള്‍ക്ക് എത്തിക്കാനാണു പ്രധാനമായും പാക്ക് നിര്‍മിത കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നത്.

മുഖ്യമന്ത്രിയെയും പി ജയരാജനെയും അധിക്ഷേപിച്ച പോലീസുകാരന് സസ്പെന്‍ഷന്‍

Read more topics: money, Pakistan, currency, network
English summary
Black money surgical strike destroys Pakistans fake currency network
topbanner

More News from this section

Subscribe by Email