Monday August 10th, 2020 - 12:03:pm

ബിജെപി തങ്ങളുടെ പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ശിവസേന

suji
ബിജെപി തങ്ങളുടെ പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ശിവസേന


തിരഞ്ഞെടുപ്പ് കഴിഞ്ഞ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരവേ ബിജെപി പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രം സാമ്‌നയിലൂടെയാണ് വിമര്‍ശനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശിവസേനയുടെ എംഎല്‍എമാരെ ചിലര്‍ പണമുപയോഗിച്ച് ചാക്കിലാക്കാന്‍ ശ്രമിക്കുകയാണെന്നും പരാതികള്‍ കൂടി വരികയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ താക്കറെ നയിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് തന്നെ മുഖ്യമന്ത്രിയുണ്ടാകണമെന്നും മുഖ പ്രസംഗത്തില്‍ പറയുന്നു.

ബിജെപി സര്‍ക്കാര്‍ പണത്തിന്റെ ശക്തിയുപയോഗിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ നോക്കുന്നു. ആരും കര്‍ഷകരെ സഹായിക്കുന്നില്ല. അതിനാല്‍ കര്‍ഷകര്‍ക്ക് ശിവസേനയില്‍ നിന്നുള്ള മുഖ്യമന്ത്രിയെയാണ് ആവശ്യമെന്നും ലേഖനത്തില്‍ പറയുന്നു.

 

Read more topics: bjp, split ,shiv sena
English summary
bjp try to split party says shiv sena
topbanner

More News from this section

Subscribe by Email