Saturday February 29th, 2020 - 9:53:am
topbanner

ഒമര്‍ അബ്ദുള്ളയ്ക്ക് താടിവടിക്കാന്‍ ബ്ലേഡ് അയച്ചുകൊടുത്ത് ബിജെപി ; പരിഹാസം വിവാദത്തില്‍

suji
ഒമര്‍ അബ്ദുള്ളയ്ക്ക് താടിവടിക്കാന്‍ ബ്ലേഡ് അയച്ചുകൊടുത്ത് ബിജെപി ; പരിഹാസം വിവാദത്തില്‍

കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന ഒമര്‍ അബ്ദുള്ളയുടെ പുതിയ ചിത്രം ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഇതു വലിയ ചര്‍ച്ചയാകുകയും ചെയ്തു. പിന്നാലെ ഒമര്‍ അബ്ദുള്ളയെ പരിഹസിച്ചു കൊണ്ട് തമിഴ്‌നാട് ബിജെപി ഘടകം രംഗത്തെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മോദി കശ്മീരില്‍ കത്തിയും കല്ലും നിരോധിച്ചോ ? ഭയങ്കരം .. എന്നായിരുന്നു കെ സുരേന്ദ്രന്‍ ചിത്രം പങ്കുവച്ചു കുറിച്ചത്. ഓണ്‍ലൈന്‍ വഴി ഒരു സെറ്റ് റേസര്‍ ബ്ലേഡ് വാങ്ങി ഒമറിന് അയച്ചു നല്‍കിയ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് ബിജെപി തമിഴ്‌നാട് ഘടകം പ്രതികരിച്ചത്.
പ്രിയ ഒമര്‍ അബ്ദുള്ള, നിങ്ങളെ ഇങ്ങനെ കാണുന്നതില്‍ സങ്കടമുണ്ട്, നിങ്ങളുടെ സുഹൃത്തുക്കളായ മറ്റ് അഴിമതിക്കാര്‍ പുറത്ത് ജീവിതം ആസ്വദിക്കുകയാണ്. ഇത് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള എളിയ സഹായമാണ്. ഇതു ഉപയോഗിക്കുന്ന കാര്യത്തില്‍ സഹായം വേണമെങ്കില്‍ നിങ്ങളുടെ സഖ്യ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ സമീപിക്കാന്‍ മടിക്കരുതെന്ന കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവച്ചു. ട്വീറ്റ് വിവാദമായിരിക്കുകയാണ് .

English summary
bjp tamilnadu gift blade to omar abdhullah
topbanner

More News from this section

Subscribe by Email