Friday July 10th, 2020 - 5:10:am

ട്രംപ് വന്നപ്പോള്‍ സിഎഎ വിരുദ്ധ പ്രതിഷേധം നടത്തിയത് സര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ; നിലവില്‍ ഡല്‍ഹി സാധാരണ സ്ഥിതിയിലെന്ന് ബിജെപി വക്താവ്

suji
ട്രംപ് വന്നപ്പോള്‍ സിഎഎ വിരുദ്ധ പ്രതിഷേധം നടത്തിയത് സര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ; നിലവില്‍ ഡല്‍ഹി സാധാരണ സ്ഥിതിയിലെന്ന് ബിജെപി വക്താവ്

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ഡല്‍ഹിയില്‍ സിഎഎ വിരുദ്ധ പ്രതിഷേധം നടത്തിയത് കേന്ദ്ര സര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചാണെന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര. പ്രതിപക്ഷത്തെ ലക്ഷ്യമാക്കി ആരോപണം ഉന്നയിച്ച സാംബിത് പത്ര ഡല്‍ഹിയില്‍ സ്ഥിതി സാധാരണമാണെന്നും അഭിപ്രായപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ദേശീയ തലസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രതിഷേധം നടത്തിയതെന്നും ഡല്‍ഹിയില്‍ സ്ഥിതി സാധാരണമാണ് എന്നും സാംബിത് പത്ര പറഞ്ഞു.

2015 ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ വരുന്നതിന് മുന്നോടിയായി പള്ളികള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പോലെ രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിജെപി നേതാവ് ആരോപിച്ചു.

 

English summary
bjp spokesman says delhi violence was a blackmail
topbanner

More News from this section

Subscribe by Email