Thursday April 2nd, 2020 - 6:21:am
topbanner

ലക്ഷ്‌മി ദേവിയുടെ ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറിയേക്കുമെന്ന് ബിജെപി എംപി

Anusha unni
ലക്ഷ്‌മി ദേവിയുടെ ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറിയേക്കുമെന്ന് ബിജെപി എംപി

ഭോപ്പാല്‍: ലക്ഷ്മി ദേവിയുടെ ചിത്രം ഇന്ത്യയുടെ നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറിയേക്കുമെന്ന് ബിജെപി എം പി സുബ്രഹ്മണ്യന്‍ സ്വാമി. കണ്ട്‌വയില്‍ നടത്തിയ പ്രഭാഷണത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ മറുപടി പറയേണ്ടത് താനല്ല പ്രധാമന്ത്രി നരേന്ദ്രമോദിയാണെന്നും ഞാനത് ഇഷ്ടപ്പെടുന്നു, ഗണേശ ഭഗവാന്‍ തടസങ്ങള്‍ നീക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാം. അതാരും മോശമായി കാണേണ്ട കാര്യമില്ല'- സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേർത്തു.

Read more topics: bhoppal, subramanyan swamy
English summary
bjp mp subramanyan swamy's statement
topbanner

More News from this section

Subscribe by Email