Wednesday January 22nd, 2020 - 10:00:am
topbanner

ഉത്തരാഖണ്ഡിലെ നദീ ജലം സുഖ പ്രസവത്തിനും പാമ്പുകടിച്ചാല്‍ പ്രതിവിധിയായും ഉപയോഗിക്കാവുന്ന ഔഷധം ; പുതിയ കണ്ടെത്തലുമായി ബിജെപി നേതാവ്

suji
ഉത്തരാഖണ്ഡിലെ നദീ ജലം സുഖ പ്രസവത്തിനും പാമ്പുകടിച്ചാല്‍ പ്രതിവിധിയായും ഉപയോഗിക്കാവുന്ന ഔഷധം ; പുതിയ കണ്ടെത്തലുമായി ബിജെപി നേതാവ്

സുഖ പ്രവസവത്തിനും പാമ്പുകടിയേറ്റാല്‍ സുഖപ്പെടാനും ഗരുഡ് ഗംഗാ നദിയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന് ബിജെപി നേതാവ്. ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷനും എംപിയുമായ അജയ് ഭട്ടാണ് വെളിപ്പെടുത്തലുമായി എത്തിയത്. ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് ഗരുഡ് ഗംഗ. വ്യാഴാഴ്ച ലോക്‌സഭയില്‍ സെന്റര്‍ കൗണ്‍സില്‍ അമന്‍മെന്റ് (ഹോമിയോപ്പതി) ബില്ലിനെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അജയ് ഭട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ നദിയിലെ വെള്ളത്തിന് മാത്രമല്ല കല്ലുകള്‍ക്കും ഗുണമുണ്ട്. പാമ്പു കടിക്കുള്ള ഔഷധമായാണ് കല്ലുപയോഗിക്കുന്നത്. പാമ്പ് കടിയേറ്റ ഭാഗത്ത് ഈ കല്ലുരച്ചാല്‍ അപകടം ഒഴിവാകുമെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

പ്രസവ സമയം ബുദ്ധിമുട്ട് നേരിട്ടാല്‍ നദിയിലെ കല്ലെടുത്ത് വയറില്‍ ഉരസുകയു കല്ല് പൊട്ടിച്ച് നദീ ജലത്തില്‍ കലക്കി കുടിക്കുകയും ചെയ്താല്‍ സിസേറിയന്‍ വേണ്ടിവരില്ലെന്നും എംപി പറഞ്ഞു. വളരെ കുറച്ചുപേര്‍ക്കേ ഈ നദിയുടെ ഗുണത്തെ പറ്റി അറിയൂവെന്നാണ് എംപി പറയുന്നത്.

ആയുര്‍വേദത്തിലും യുനാനിയിലും സിദ്ധയിലും ഹോമിയോയിലും നല്ല ചികിത്സയുണ്ടെന്നും ഇത്തരം അത്ഭുത രീതികളെ എന്തിനാണ് പ്രതിപക്ഷം പരിഹസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Read more topics: bjp mp ,garud ganga water
English summary
bjp mp about garud ganga water
topbanner

More News from this section

Subscribe by Email