Wednesday October 27th, 2021 - 3:09:am

ഷര്‍ജീല്‍ ഇമാമിനെ പോലുള്ളവരെ പരസ്യമായി വെടിവച്ച് കൊല്ലണം ; ബിജെപി എംഎല്‍എ

suji
ഷര്‍ജീല്‍ ഇമാമിനെ പോലുള്ളവരെ പരസ്യമായി വെടിവച്ച് കൊല്ലണം ; ബിജെപി എംഎല്‍എ

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷാര്‍ജീല്‍ ഇമാമിന്റെ കൈകള്‍ വെട്ടണമെന്ന് ശിവസേന ആഹ്വാനം ചെയ്തതിന് പിന്നാലെ 2013 ലെ മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധമുള്ള ബിജെപി എംഎല്‍എ സംഗീത സോം 'ഇന്ത്യയെ തകര്‍ക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരെ പരസ്യമായി വെടിവെച്ച് കൊല്ലണം' എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രതിഷേധത്തിന് പിന്നിലെ സംഘാടകരില്‍ ഒരാളാണ് ഷര്‍ജീല്‍ ഇമാം. അസമിനെയും മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെയും ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടതിന് ഇദ്ദേഹം ബുധനാഴ്ച അറസ്റ്റിലായി. പ്രസ്താവന രാജ്യദ്രോഹമാണെന്ന് വ്യാഖ്യാനിച്ചാണ് അറസ്റ്റ്.

'ഇന്ത്യയെ തകര്‍ക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം , ഇത്തരക്കാരെ പരസ്യമായി വെടിവച്ചുകൊല്ലണം,' യുപിയിലെ സര്‍ധാന നിയോജകമണ്ഡലത്തിലെ ബിജെപി എംഎല്‍എ സംഗീത സോം പറഞ്ഞത്.

 

English summary
bjp mla statement against sharjeel imam
topbanner

More News from this section

Subscribe by Email