Wednesday October 16th, 2019 - 6:28:pm
topbanner

നിയമസഭയിലിരുന്ന് പോണ്‍വീഡിയോ കണ്ട് പുറത്തായി ഇപ്പോള്‍ കര്‍ണ്ണാടകയിലെ ഉപമുഖ്യമന്ത്രി ; പ്രതിഷേധം ഫലം കണ്ടില്ല

suji
നിയമസഭയിലിരുന്ന് പോണ്‍വീഡിയോ കണ്ട് പുറത്തായി ഇപ്പോള്‍ കര്‍ണ്ണാടകയിലെ ഉപമുഖ്യമന്ത്രി ; പ്രതിഷേധം ഫലം കണ്ടില്ല

നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ടതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയ ബിജെപി നേതാവ് ലക്ഷ്മണ്‍ സാവദിയാണ് കര്‍ണാടകയിലെ മൂന്ന് ഉപമുഖ്യമന്ത്രിമാരില്‍ ഒരാളായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാന അസംബ്ലിയിലോ കൗണ്‍സിലിലോ അംഗമല്ലാത്ത സാവദിയെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബി.ജെ.പിയ്ക്കകത്ത് പ്രതിഷേധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സി.സി.പാട്ടീല്‍. നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്. വിവാദമായതോടെ വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നായിരുന്നു ലക്ഷ്മണ്‍ സാവദിയുടെ പ്രതികരണം. സംസ്ഥാനത്ത് നടക്കുന്ന ചില നിശാപാര്‍ട്ടികളിലെ ദൃശ്യങ്ങളായിരുന്നു കണ്ടതെന്നും നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്താണെന്ന് അറിയുകയുമായിരുന്നു തന്റെ ഉദ്ദേശമെന്നുമായിരുന്നു ലക്ഷ്മണ്‍ സാവദി അന്ന് നല്‍കിയ വിശദീകരണം.ലിംഗായത്ത് സമുദായത്തിന്റെ ശക്തനായ നേതാവ് കൂടിയാണ് ലക്ഷ്മണ്‍.
വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നും മദ്യപാന പാര്‍ട്ടികളെക്കുറിച്ച് പഠിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മണ്‍ അന്ന് വിശദീകരിച്ചത്. മംഗളൂരിലെ മദ്യപാന പാര്‍ട്ടികളെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോഴാണ് എംഎല്‍എമാര്‍ പോണ്‍ വീഡിയോ കണ്ടത്. പിന്നീട് പിടിച്ചുനില്‍ക്കാനാതയതോടെ മൂവരും രാജിവെച്ചു.

 

English summary
bjp leader seen watching porn among karnatakas 3 deputy chief ministers
topbanner

More News from this section

Subscribe by Email