Friday December 6th, 2019 - 12:59:am
topbanner

നാടന്‍ പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവ് ; അവയുടെ പാലില്‍ സ്വര്‍ണമുണ്ടെന്ന് ബിജെപി നേതാവ്

suji
നാടന്‍ പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവ് ; അവയുടെ പാലില്‍ സ്വര്‍ണമുണ്ടെന്ന് ബിജെപി നേതാവ്

വഴിയരികില്‍ നിന്ന് ആരും മാംസം കഴിക്കേണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി പ്രസിന്റ്. സമൂഹത്തിലെ വിദ്യാസമ്പന്നരായ പല ആളുകളും വഴിയരികില്‍ നിന്ന് ബീഫ് വാങ്ങിക്കഴിക്കുന്നവരാണ്. ബുദ്ധിജീവികളായ അവര്‍ നായയുടെ മാംസം കഴിക്കണം. വിദേശ നായ്ക്കളെ വാങ്ങി അവയുടെ വിസര്‍ജ്യം വാരിക്കളയുന്നതില്‍ അഭിമാനിക്കുന്നവരാണ് വഴിയരികില്‍ നിന്ന് ബീഫ് കഴിക്കുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഏത് മാംസവും നിങ്ങള്‍ക്ക് ഭക്ഷിക്കാം. പക്ഷേ അത് വീട്ടില്‍ വച്ച് മാത്രമായിരിക്കണം. പശു നമ്മുടെ അമ്മയാണ്. പശുവിനെ കൊലപ്പെടുത്തുന്നത് സമൂഹത്തിന് എതിരാണ്. പശുവിന്‍ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് പശുവിന്‍ പാല് സ്വര്‍ണ നിറത്തിലുള്ളതെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. ബര്‍ദ്ദനില്‍ നടന്ന ഗോപ അഷ്ടമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്.

ഭാരതത്തില്‍ പശുവിനും കൃഷ്ണനുമുള്ള സ്ഥാനം എല്ലാക്കാലവും നില നില്‍ക്കുന്നതാണ്. മുലപ്പാലിന് ശേഷം നാടന്‍പശുവിന്‍ പാല്‍ കുടിച്ചാണ് കുട്ടികള്‍ വളരുന്നത്. അതുകൊണ്ട് തന്നെ പശു നമ്മുടെ അമ്മയാണ്. അമ്മയെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു.

നാടന്‍ പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവെന്നും വിദേശ ഇനങ്ങളല്ലെന്നും ബിജെപി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. വിദേശത്തു നിന്ന് വിവാഹം കഴിച്ച പലരും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണെന്ന പരിഹാസത്തോടെയായിരുന്നു പരാമര്‍ശം.

 

English summary
bjp leader controversial statement about cow
topbanner

More News from this section

Subscribe by Email