Friday December 13th, 2019 - 10:12:am
topbanner

ജാര്‍ഖണ്ഡില്‍ ബിജെപിയ്ക്ക് പ്രതിസന്ധി ; മുഖ്യമന്ത്രിയ്‌ക്കെതിരെ മത്സരിക്കാന്‍ ഒരു മന്ത്രിയും

suji
ജാര്‍ഖണ്ഡില്‍ ബിജെപിയ്ക്ക് പ്രതിസന്ധി ; മുഖ്യമന്ത്രിയ്‌ക്കെതിരെ മത്സരിക്കാന്‍ ഒരു മന്ത്രിയും

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ എന്‍ഡിഎ സഖ്യം തകര്‍ന്നതിന് പിന്നാലെ ബിജെപിയ്ക്കുള്ളിലും കലാപം. സീറ്റ് നിഷേധിച്ചേക്കുമെന്ന സൂചന കണക്കിലെടുത്ത് മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരെ മത്സരിക്കുമെന്ന് മന്ത്രി സരയു റോയ് പ്രഖ്യാപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും അദ്ദേഹം ഞായറാഴ്ച രാജിവച്ചിരുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിപ്പിക്കുകയാണ്. വ്യവസായ നഗരമായ ജംഷഡ്പൂരിലെ രണ്ട് സീറ്റുകളിലും ബിജെപി ഇതുവരേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഇതില്‍ ജംഷഡ്പൂര്‍ ഈസ്റ്റ് നിലവില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ സിറ്റിങ് സീറ്റാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും രഘുബര്‍ ദാസ് തന്നെ ഇവിടെ വീണ്ടും ജനവിധി തേടുമെന്നുമുറപ്പാണ്.ജംഷഡ്പൂര്‍ വെസ്റ്റ് സീറ്റിനെ പ്രതിനിധീകരിക്കുന്നത് സരയു റോയിയാണ്. സ്ഥാനാര്ത്ഥി പട്ടികയില്‍ ഇതുവരേയും ഉള്‍പ്പെടുത്താത്തതിനാല്‍ സരയു റോയ് ജംഷഡ്പൂര്‍ ഈസ്റ്റിലും വെസ്റ്റിലും മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിലൂടെ സരയു റോയ് നേതൃത്വത്തിനും പ്രിയങ്കരനാണ്. ഇതിനിടെ ജംഷഡ്പൂര്‍ വെസ്റ്റില്‍ ദേവേന്ദ്ര സിങ്ങിന്റെ പേരാണ് ജില്ലാ ഘടകം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈസ്റ്റ് മണ്ഡലത്തില്‍ മുഖ്യമന്ത്രി രഘുബാര്‍ ദാസ് നാമനിര്‍ദ്ദേശ പത്രിക ഇന്ന് നല്‍കും. സ്വതന്ത്രനായി മുഖ്യമന്ത്രിയ്‌ക്കെതിരെ തന്നെ സരയു റോയി മത്സരിക്കാന്‍ സാധ്യതയുണ്ട്.

Read more topics: bjp, jharkhand
English summary
bjp jharkhand in crucial situation
topbanner

More News from this section

Subscribe by Email