Sunday September 22nd, 2019 - 3:25:am
topbanner
Breaking News
jeevanam

  2047 വരെ മോദി അധികാരത്തിലുണ്ടാവുമെന്ന് ബി.ജെ.പി നേതാവ് രാം മാധവ്

JB
   2047 വരെ മോദി അധികാരത്തിലുണ്ടാവുമെന്ന് ബി.ജെ.പി നേതാവ് രാം മാധവ്

 

രാജ്യത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുത്തുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവ്.'ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. 1950 മുതല്‍ 1977 വരെ. മോദിജി ഈ റെക്കോര്‍ഡ് തിരുത്തുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം വരെ 2047. (07.06) ബി.ജെ.പി അധികാരത്തിലുണ്ടാവും.' രാം മാധവ് പറഞ്ഞു.

'മോദിജിയുടെ ബി.ജെ.പിയാണ് വര്‍ത്തമാനകാല ഇന്ത്യ, ഭാവിയിലും മോദിജിയുടെ ബി.ജെ.പിയായിരിക്കും. 2022 അകുമ്പോഴേക്കും തൊഴിലില്ലാത്തവരും സ്വന്തമായി മേല്‍ക്കുര ഇല്ലാത്തവരുമായി ആരുമുണ്ടാവില്ല. 2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ 'വിശ്വഗുരു' ആയി നില്‍ക്കും' രാം മാധവ് പറഞ്ഞു.

ദേശീയത ബി.ജെ.പിയുടെ ഡി.എന്‍.എയാണെന്നും തെരഞ്ഞെടുപ്പ് ഇല്ലെങ്കിലും ഉണ്ടെങ്കിലും ബി.ജെ.പി എന്നാല്‍ ദേശീയതയാണ്, ദേശീയത എന്നാല്‍ ബി.ജെ.പിയാണെന്നും രാംമാധവ് പറഞ്ഞു.

 

Viral News

English summary
bjp governmnet stay in center up to 2047
topbanner

More News from this section

Subscribe by Email