Tuesday March 31st, 2020 - 10:56:pm
topbanner

'രാജ്യസഭയില്‍ നിര്‍ബന്ധമായും ഹാജരാകണം'; പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി

JB
'രാജ്യസഭയില്‍ നിര്‍ബന്ധമായും ഹാജരാകണം'; പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി

ന്യൂഡല്‍ഹി: രാജ്യസഭയിലെ പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി. ഇന്ന് സഭാ സമ്മേളനത്തിലുണ്ടാകണമെന്നും സര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കണമെന്നുമാണ് രണ്ടു വരി വിപ്പില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സഭയില്‍ പ്രധാന ചര്‍ച്ചകളും വോട്ടെടുപ്പും നടക്കുന്ന ദിവസങ്ങളില്‍ നിശ്ചയമായും അംഗങ്ങള്‍ ഹാജരാകണമെന്നും പാര്‍ട്ടി പറയുന്ന രീതിയില്‍ തന്നെ വോട്ടു ചെയ്യണമെന്നും നല്‍കുന്ന നിര്‍ദ്ദേശമാണ് വിപ്പ്. അതേസമയം ഇന്ന് അപ്രതീക്ഷിതമായത് എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും കൃത്യമായ ധാരണയില്ല.ഏതായാലും വളരെ പ്രധാനപ്പെട്ട വിഷയം സഭയില്‍ അവതരിപ്പിക്കാനുണ്ടെന്നുള്ള സൂചനയാണ് വിപ്പ് നല്‍കുന്നത്. മുന്‍ നിശ്ചയിച്ചത് പ്രകാരം ഇന്ന് നാല് മണിക്ക് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി ധനമന്ത്രി രാജ്യസഭയില്‍ നല്‍കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ ഇന്നത്തെ ദിവസം എന്തുകൊണ്ടാണ് വിപ്പ് നല്‍കിയതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. കേന്ദ്ര സര്‍ക്കാര്‍ സുപ്രധാനമായ ഏതോ ബില്‍ കൊണ്ടുവരാനൊരുങ്ങുകയാണെന്നും അതുകൊണ്ടാണ് ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയതെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു.

Read more topics: bjp, mps, rajyasabah ,
English summary
bjp asks mps to rajyasabah
topbanner

More News from this section

Subscribe by Email