ഡല്‍ഹി: സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും ബിഐഎസ് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നിയമം നാളെ പ്രാബല്യത്തില്‍ വരും. ജനുവരി 15 മുതല്‍ ഇനി സ്വര്‍ണം വാങ്ങണമെങ്കില്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാണ്. ഹോൾമാർക്ക് ഇല്ലാത്ത സ്വർണ്ണം വിറ്റാൽ ഒരു ലക്ഷം പിഴ ഈടാക്കുകയും ചെയ്യും.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മൂന്ന് ക്യാരറ്റുകളില്‍ മാത്രമേ ഇനി സ്വര്‍ണം വില്ക്കാന് സാധിക്കൂ. 14, 18, 22 ക്യാരറ്റുകളില്‍ മാത്രമാണ് വില്‍പ്പന സാധ്യമാകുക. പഴയ സ്വർണം വിൽക്കാനാകാത്ത സ്ഥിതി വരുന്നതോടെ ഉപഭോക്താക്കളും ബുദ്ധിമുട്ടിലാകും. സ്വര്‍ണത്തിന്റെ ഗുണനിലവാരം അറിയുന്നത് കൂടുതല്‍ സുതാര്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.