Monday October 19th, 2020 - 9:21:pm

സൈനീകരുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം തടയാന്‍ കഴിയില്ലെന്ന് സൈനീക മേധാവി

suji
സൈനീകരുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം തടയാന്‍ കഴിയില്ലെന്ന് സൈനീക മേധാവി

സൈനീകരും അവരുടെ കുടുംബാംഗങ്ങളും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് തടയാനാകില്ലെന്ന് കരസേന മേധാവി ബിബിന്‍ റാവത്ത്. സാമൂഹിക മാധ്യമങ്ങളുടെ ശക്തിയും ആധുനിക യുദ്ധമുറയില്‍ അതു വഹിക്കുന്ന പങ്കു അവഗണിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൈനീകര്‍ സാമുഹിക മാധ്യമങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഉപദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പട്ടാളക്കാരനും അയാളുടെ കുടുംബവും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് തടയാനാകുമോ എന്നും ചോദിച്ചു. ഒരു തരത്തില്‍ നോക്കിയാല്‍ നല്ലതാണ്, എന്നാല്‍ അതിലൂടെയുള്ള പ്രവര്‍ത്തനം അച്ചടക്കത്തോടെയാകണമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സൈനീകര്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നുണ്ട്. അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

English summary
bipin rawat says denying social media access to soldiers not possible
topbanner

More News from this section

Subscribe by Email