Monday October 19th, 2020 - 9:16:pm

അഞ്ഞൂറോളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഒരുങ്ങുന്നു ; ജെയ്‌ഷെ തീവ്രവാദി ക്യാമ്പുകളും സജീവം ; കരസേന മേധാവി ബിപിന്‍ റാവത്ത്

suji
അഞ്ഞൂറോളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഒരുങ്ങുന്നു ; ജെയ്‌ഷെ തീവ്രവാദി ക്യാമ്പുകളും സജീവം ; കരസേന മേധാവി ബിപിന്‍ റാവത്ത്

ജെയ്‌ഷെ തീവ്രവാദ ക്യാമ്പ് വീണ്ടും സജീവമാകുന്നതായി കരസേന മേധാവി ബിപിന്‍ റാവത്ത്. അഞ്ഞൂറോളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ബാലകോട്ടിനെ പാകിസ്ഥാന്‍ വീണ്ടും സജീവമാക്കി, അടുത്തിടെ ഇന്ത്യ നടത്തിയ ആക്രമണം ബാലകോട്ടിനെ ബാധിച്ചു എന്നും നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്ന് ഇത് കാണിക്കുന്നു; ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടപടികള്‍ കൈക്കൊണ്ടുവെന്നതിന് തെളിവാണിത് , ഇപ്പോള്‍ പാകിസ്ഥാന്‍ അവിടേക്ക് തീവ്രവാദികളെ തിരിച്ചയച്ചിട്ടുണ്ട്,' ചെന്നൈയില്‍ ഓഫീസര്‍ ട്രെയിനിംഗ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ജനറല്‍ റാവത്ത് പറഞ്ഞു.

ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേനയുടെ ഒരു ഡസന്‍ ഫ്രഞ്ച് നിര്‍മ്മിത മിറേജ് 2000 ജെറ്റുകള്‍ പാകിസ്ഥാനില്‍ കടന്നു ചെന്ന് തീവ്രവാദ സംഘടനയായ ജയ്ഷ്ഇമുഹമ്മദ് ക്യാമ്പില്‍ ബോംബാക്രമണം നടത്തിയിരുന്നു. പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനീകരുടെ ജീവന്‍ പൊലിഞ്ഞതോടെ പാക് തീവ്രവാദികള്‍ക്ക് നല്‍കിയ മറുപടിയായിരുന്നു ജെയ്‌ഷെ ക്യാമ്പ് ആക്രമണം.

 

Read more topics: bipin rawat, pak terrorist
English summary
bipin rawat against pak terrorists
topbanner

More News from this section

Subscribe by Email